ഷാർജ : ഷാർജയിൽ മലയാളി യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ റാണി ഗൗരിയുടെ (29) മരണത്തിന് പിന്നിൽ സ്ത്രീധനത്തിന്റെ പേരിലുള്ള മാനസിക പീഡനമാണെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് റാണി ഗൗരിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ കമ്ബനിയിലെ എഞ്ചിനിയറായ ഭര്‍ത്താവ് ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി വൈശാഖിനും കുടുംബത്തിനുമെതിരെയാണ് ആരോപണം. 2018 ഫെബ്രുവരി 18നാണ് റാണിയും വൈശാഖും വിവാഹിതരായത്.130 പവൻ സ്വർണം നൽകിയതായി റാണിയുടെ ബന്ധുക്കൾ പറയുന്നു.
ഭർത്താവിനും നാലുവയസ്സുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. ഷാര്‍ജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലും ഭര്‍ത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ പരാതി നല്‍കി. റാണിയുടെ വിവാഹത്തിന് മുമ്ബുള്ള ബന്ധത്തിന്‍റെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








