കോഴിക്കോട് : മുക്കം അഭിലാഷ് തിയറ്ററിന് സമീപം ഇന്ന് വൈകുന്നേരം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ മൊണ്ടോട്ട് കണ്ടി ബൈജു (45)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചുകാലമായി ഇദ്ദേഹം നെല്ലിക്കാപറമ്പിലാണ് താമസം. മുക്കം പോലീസ് എത്തി പരിശോധിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.