കോഴിക്കോട്: കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ (ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) തസ്തികയില്‍ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ബിരുദമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിൻസിപ്പല്‍ മുമ്ബാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.