കോടഞ്ചേരി: രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലാണ് ചാമ്പ്യൻഷിപ്പ്. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമയാണ് മത്സരം സംഘടിപ്പിക്കുന്നത്. മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സാഹസികത നിറഞ്ഞ കയാക്കിങ് മത്സരം കാണികൾക്കും ആവേശമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം മത്സരാർത്ഥികളും ഏഴ് വിദേശികളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായാണ് കയാക്കിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അമച്വര്‍ കയാക്ക് ക്രോസ് ഇന്റര്‍മീഡിയേറ്റർ മത്സരങ്ങളാണ് ഇന്നലെ നടന്നത്. വിദേശികൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രൊഫഷണൽ മത്സരങ്ങളും ഡൗൺറിവർ മത്സരങ്ങളുമെല്ലാം വരുംദിവസങ്ങളിൽ നടക്കും.
പുരുഷ വിഭാഗത്തിൽ രാജസ്ഥാൻ സ്വദേശിയായ 13 വയസ്സുകാരൻ ആദിത്യജ്യോതിയും വനിതകളുടെ വിഭാഗത്തിൽ മധ്യപ്രദേശുകാരി ഗുന്‍ഗുന്‍ തിവാരിയുമാണ് ഇന്നലെ നടന്ന മത്സരത്തിൽ വിജയികളായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.