കക്കയത്ത് സഞ്ചാരികള്‍ക്ക് മുന്നില്‍പ്പെട്ട് പുലി. കക്കയം ഡാമില്‍ തിങ്കളാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന വിനോദസഞ്ചാരികളാണ് പുലിയെ കണ്ടത്. ഡാമിൽ വെള്ളം കുടിക്കാനെത്തിയ പുലി വിനോദസഞ്ചാരികളുടെ ശബ്ദം കേട്ട് കാട്ടിലേക്ക് ഓടി.
ഡാമിന്റെ തീരത്തുള്ള വനഭൂമിയിലാണ് പുലിയെ കണ്ടത്. ഓടിപ്പോകുന്നതിന്റെ ദൃശ്യം വിനോദസഞ്ചാരികൾ മൊബൈലിൽ പകർത്തി. ഡാമിലെ കെഎസ്ഇബി ജീവനക്കാര്‍ കഴിഞ്ഞ വർഷവും ഈ ഭാഗത്ത് പുലിയെ കണ്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.