കോഴിക്കോട് : ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബേപ്പൂര്‍ സ്വദേശിനി നൂറുല്‍ ഹാദി(20)ആണ് മരിച്ചത്.
രാവിലെ 9.30ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം ആണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന മഹ്ഫൂദ് സുല്‍ത്താന്‍(20) നേരത്തേ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് നൂറുല്‍ ഹാദി മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.