കോഴിക്കോട് : കൂമ്പാറയിൽ വിൽപന നടത്തുന്നതിനിടെ എംഡിഎംഎയുമായി ടിപ്പർ ലോറി ഡ്രൈവർ പിടിയിൽ. കൂമ്പാറ സ്വദേശി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്ഐ രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി കൂമ്പാറയിലെ മാതാ ക്രെഷറിന്റെ സമീപം വാഹന പരിശോധനയ്ക്കിടെയാണ് 1.99 ഗ്രാം എംഡിഎംഎയുമായി ഷൗക്കത്തിനെ തിരുവമ്പാടി പോലീസ് പിടികൂടിയത്.
ഇയാളുടെ ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് എംഡിഎംഎ വിൽപന നടത്തുന്ന വ്യാപാരിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.