കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശൻ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മണാശ്ശേരി സ്കൂളിന് സമീപമായിരുന്നു അപകടം.
മുക്കത്ത് നിന്ന് മണാശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗണേശന്റെ ബൈക്കിന് പിന്നിൽ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗണേശനെ നാട്ടുകാർ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് കാർ കസ്റ്റഡിയിലെടുത്തു. വെള്ളരിശ്ശേരി സ്വദേശി മുഹമ്മദ് വാജിദിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്.
എന്നാൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി പരിശോധനയിൽ ചാത്തമംഗലം പഞ്ചായത്തിലെ ചിറ്റാലിപിലാക്കല്‍ വെള്ളലശ്ശേരി റോഡിൽ കുറ്റിക്കുളത്തിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.