കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. രാവിലെ പത്തോടെ അമിത വേഗതയിലെത്തിയ ടിപ്പർ ലോറി ബസിൽ ഇടിക്കുകയും ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവർമാരുടെയും ഒരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
രാവിലെയായതിനാൽ ബസിൽ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോയ ബസിൽ അമിത വേഗതയിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ബസ് പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.