കോഴിക്കോട് : ചക്കിട്ടപാറ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ജീപ്പ് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഞായറാഴ്ച രാത്രി മരിച്ചു. പാറത്തറമുക്ക് തോരക്കാട്ട് നാസറിന്റെയും റംലയുടെയും മകൻ ആഷിഖ് (29) ആണ് മരിച്ചത്.
ജീപ്പ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞാണ് അപകടം. ജീപ്പിന്റെ അടിയിൽ വീണ ആഷിഖിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: ബുര്ഷാന. മകൻ: അസ്നാൻ. സംസ്കാരം നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.