കോഴിക്കോട് : മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി അനധികൃതമായി കാടുകയറി നശിക്കുന്നത് സമീപ പ്രദേശത്തെ കർഷകർക്കും നാട്ടുകാർക്കും വലിയ ദുരിതമായെന്ന് കർഷക കോൺഗ്രസ് കൊടുവള്ളി മേഖലാ നേതൃയോഗം ആരോപിച്ചു. പ്രസ്തുത ഭൂമി കൃഷിയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്ബി, ജനറല്‍ സെക്രട്ടറി മാത്യു ദേവഗിരി,പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, വേണു ഗോപാലന് നായര്‍, അഗസ്റ്റിന് കണ്ണേഴത്ത്, കെ.സി. ഇസ്മായില്‍കുട്ടി,രാധാകൃഷ്ണന്, എ.എസ്. ജോസ്,സി.എം.സദാശിവന്, അസ്ലം കടമേരി, കമറുദ്ദീന് അടിവാരം, പുഷ്പവേണി ചാത്തമംഗലം,മനോജ് വാഴപ്പറമ്ബില്‍, ബിജീഷ് കട്ടക്കളം,അഹമ്മദ് കുട്ടി കട്ടിപ്പാറ, ഫിലിപ്പ് ജോണ്‍, അഹമ്മദ് കായലം, ആലി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.