കോഴിക്കോട് : എലത്തൂരിൽ എട്ടിലധികം പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നായ കടിച്ച മുഴുവൻ ആളുകൾക്കും കുത്തിവെപ്പെടുക്കണമെന്ന് നിർദേശം നൽകി.
പേവിഷബാധ ബാധിച്ച നായ മറ്റ് നായ്ക്കളെ കടിച്ചിരിക്കാമെന്നും സംശയിക്കുന്നു. അതിനാൽ, തെരുവുനായ ആക്രമണത്തിന് ഇരയായ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.