കരിപ്പൂർ വിമാനത്താവളത്തിൽ റീകാർപെറ്റിംഗ് ജോലികൾക്കായി ഭാഗികമായി അടച്ചിട്ടിരിക്കുന്ന റൺവേ 30നു നിയന്ത്രണം നീക്കി 24 മണിക്കൂറും ഫ്ലൈറ്റ് സർവീസുകൾക്കായി തുറക്കും. കഴിഞ്ഞ ജനുവരിയിൽ റീകാർപെറ്റിങ് ജോലികൾക്കായി റൺവേ ഭാഗികമായി അടച്ചിരുന്നു.
രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകൾ അനുമതിയുണ്ടായിരുന്നില്ല. റൺവേ ബലപ്പെടുത്തുന്നതിനുള്ള റീ-കാർപെറ്റിംഗും അനുബന്ധ ജോലികളും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ മാസം അവസാനത്തോടെ പൂര്‍ണമായി തുറക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.