കോഴിക്കോട് : കിണറ്റിലെ വെള്ളത്തിന് പിങ്ക് നിറമായത് ഗ്രാമത്തിൽ ആശങ്കയുണ്ടാക്കുന്നു. പെരുവയൽ ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡിൽ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് നിറവ്യത്യാസം കണ്ടത്. 100 മീറ്റർ ചുറ്റളവിലുള്ള മൂന്ന് കിണറുകളിൽ ഞായറാഴ്ചയാണ് നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടത്. രാത്രി 11 മണിയോടെ മാത്തോട്ടം അരുണിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ചെറിയ നിറം മാറ്റം കണ്ടത്.
വൈകുന്നേരം അത് പൂർണ്ണമായും പിങ്ക് നിറമായി. സമീപത്തെ മാത്തോട്ടം രാജീവിന്റെയും മാത്തോട്ടത്തിൽ വിജയരാഘവന്റെയും കിണറുകളിലും സമാനമായ അവസ്ഥയുണ്ടായി. കുന്നിൻ ചെരുവിൽ ഉയർന്ന പ്രദേശമായതിനാൽ ഈ പ്രദേശത്തെ കിണറുകളിൽ തെളിഞ്ഞ ശുദ്ധജലമാണ് കിട്ടിയിരുന്നത്. കിണർ മലിനമായതിന്റെ കാരണം വ്യക്തമല്ല. അവധി ദിവസമായതിനാൽ ജലപരിശോധന നടത്താനായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.