കോഴിക്കോട്: പുതുപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കക്കാട് ഇക്കോടൂറിസം കേന്ദ്രം സന്ദർശിക്കാനെത്തിയ യുവതിയാണ് തോട്ടിൽ മുങ്ങിമരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി തസ്നീം (30) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.30നാണ് സംഭവം. കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനമേഖലയിൽ മഴയെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ അപ്രതീക്ഷിതമായി അകപ്പെട്ടപ്പോഴാണ് സംഭവം. പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









