കൊയിലാണ്ടി : ജില്ലയിലെ കൺസ്യൂമർ ഫെഡ് വഴി ഓണത്തിന് കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ട്. ഉത്രാടം നാളിൽ മാത്രം ജില്ലയിലെ നാല് കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ വഴി രണ്ടര കോടിയിലധികം രൂപയുടെ മദ്യമാണ് വിറ്റത്. ജില്ലയിൽ ആകെ 2,58,83,000 രൂപയാണ് അന്ന് വിറ്റത്. ഉത്രാടം നാളിലെ വിൽപ്പനയിൽ കോഴിക്കോട്, കൊയിലാണ്ടി ഔട്ട്‌ലെറ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.
കൊയിലാണ്ടിയിലെ ഔട്ട്‌ലെറ്റിൽ നിന്ന് 73.86 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. കോഴിക്കോട് ഇത് 75.56 ലക്ഷമാണ്. ബാലുശേരിയിൽ 60.50 ലക്ഷവും തൊട്ടിൽപ്പാലത്ത് 48.91 ലക്ഷത്തിന്‍റെ മദ്യവുമാണ് 28ന് മാത്രം വില്‍പന നടത്തിയത്. മറ്റ് ദിവസങ്ങളിലെ കണക്കുകൾ കൂടി കൂട്ടിയാൽ ഓരോ ഔട്ട്‌ലെറ്റ് വഴിയും നടന്ന വിൽപന കോടി കടക്കും.
അതേസമയം, കഴിഞ്ഞ എട്ട് ദിവസത്തിനിടെ സംസ്ഥാനത്താകെ 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തിൽ 121 കോടിയുടെ മദ്യമാണ് വിറ്റത്. 116.2 കോടി രൂപയുടെ മദ്യമാണ് ഔട്ട് ലൈറ്റിലൂടെ മാത്രം വിറ്റഴിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









