കോഴിക്കോട് : വീട്ടുസാധനങ്ങൾ വിൽക്കാനെത്തിയ യുവാവ് വീട്ടമ്മയെ മുഖത്ത് ദ്രാവകം ഒഴിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീദേവിയുടെ മൂന്നരപ്പവൻ മാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ പരാതിയിൽ അത്തോളി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില് വീട്ടുസാധനങ്ങളുമായി ഇന്നലെ ഉച്ചയോടെയാണ് യുവാവ് എത്തിയത്. മകൻ പുറത്തുപോയതിനാൽ ശ്രീദേവി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സാധനം വേണ്ടെന്ന് പറഞ്ഞപ്പോൾ യുവാവ് കുടിവെള്ളം ചോദിച്ചു. കുടിവെള്ളം കൊണ്ടുവന്നപ്പോൾ കുപ്പിയിലെ ദ്രാവകം മുഖത്ത് ഒഴിച്ചുവെന്ന് ശ്രീദേവി പറയുന്നു.
ദ്രാവകം മുഖത്ത് വീണതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞതിന് ശേഷമാണ് സ്വർണമാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു. പിന്നീട് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ഡി.വൈ.എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.