കോഴിക്കോട്: മുക്കം കാരശ്ശേരി പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിമാരുടെ തുടർച്ചയായ സ്ഥലംമാറ്റം ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ് രണ്ടര വർഷത്തിനിടെ ആറ് സെക്രട്ടറിമാരാണ് ഇവിടെ നിന്ന് സ്ഥലം മാറി പോയത്.
പുതിയ സെക്രട്ടറി വരുന്നതോടെ രണ്ടര വർഷത്തിനുള്ളിൽ ഏഴാമത്തെ സെക്രട്ടറിയാകും. അടിക്കടിയുള്ള സെക്രട്ടറിമാരെ മാറ്റുന്നതാണ് വലിയ തോതിലുള്ള ഭരണ പ്രതിസന്ധിക്ക് കാരണമെന്ന് പറയപ്പെടുന്നു. സെക്രട്ടറിയുടെ അഭാവത്തിൽ ചുമതലയേൽക്കേണ്ട അസിസ്റ്റന്റ് സെക്രട്ടറി തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. അസിസ്റ്റന്റ് എൻജിനീയർമാരുടെ തസ്തികയും നികത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലേക്ക് രണ്ട് എൽഡി ക്ലാർക്കുമാരെ സ്ഥലം മാറ്റി. പഞ്ചായത്ത് അധികൃതർ വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പും ജനങ്ങളുടെ ആവശ്യങ്ങളും വികസന ക്ഷേമ പദ്ധതികളും ജീവനക്കാരുടെ അഭാവം മൂലം പ്രതിസന്ധി നേരിടുകയാണ്. മാത്രമല്ല, അടിക്കടിയുള്ള സ്ഥലമാറ്റം ജീവനക്കാരെയും വലയ്ക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.