കോഴിക്കോട് : കൂരാച്ചുണ്ടിൽ നിന്ന് മാരക മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടി. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടിൽ നിന്നാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത എംഡിഎംഎയുടെ തൂക്കം 1.020 ഗ്രാം ആണെന്നാണ് പോലീസ് പറയുന്നത്.
പേരാമ്പ്ര ഡിവൈ.എസ്.പിയുടെ സ്കോഡും കൂരാച്ചുണ്ട് പോലീസാണ് പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനയ്ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.