കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ മധ്യവയസ്കൻ ലോറിക്ക് മുന്നിലേക്ക് ചാടി. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്നു രാവിലെ 10മണിയോടെയാണ് സംഭവം. അത്തോളി സ്വദേശി രവിയാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്.
ഇയാളുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ടിപ്പർ ലോറിക്ക് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഇയാൾക്ക് മാനസിക അസ്വസ്ഥത ഉള്ളതായി സംശയമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.