കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ന് കുന്ദമംഗലം മുറിയനാലിലാണ് സംഭവം.
മുറിയനാൽ സ്വദേശി മുഹമ്മദിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ട് സ്കൂട്ടർ നിർത്തി. നരിക്കുനിയിൽ നിന്ന് അഗ്നിശമന സേനയെത്തി സ്കൂട്ടറിന്റെ തീ അണച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.