ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ കടലിൽ പതിച്ചു. പൈലറ്റുമാർക്കായി തിരച്ചിൽ നടത്തുന്നു. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിനാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്.
2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഈജിപ്തിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എ6-എഎൽഡി രജിസ്ട്രേഷനുള്ള എയ്റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്ററാണ് രാത്രി പരിശീലന പറക്കലിനിടെ കടലിൽ തകർന്നുവീണത്. ഇത് സംബന്ധിച്ച് ജിസിഎഎ പ്രസ്താവന ഇറക്കി. സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.