കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തി. കുതിരപ്പുറത്ത് യാത്ര ചെയ്യുന്നവർ മുൻകരുതൽ എടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടർമാർ കുതിരയെ പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം മൂന്ന് നാല് ദിവസം കൂടി ജീവിച്ചിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. കുതിര ഇപ്പോൾ അവശനിലയിലാണ്.
ഭക്ഷണം കഴിക്കുന്നില്ല. നിൽക്കാനും എഴുന്നേൽക്കാനും പറ്റാത്ത സ്ഥിതിയാണ്. കുതിരപ്പുറത്ത് കയറിയവർ ഹെൽത്ത് സെന്ററിലെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ഓണത്തിന് ബീച്ചില്‍ എത്തിയ നിരവധിപേരാണ് ഈ കുതിരയില്‍ സവാരി നടത്തിയത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി കാപ്പാട് കടപ്പുറത്ത് ഈ കുതിര സവാരി നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കുതിരയെ കൊണ്ടുവന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.