കോഴിക്കോട് : നിപ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യും. ആരോഗ്യവകുപ്പിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ മൂന്ന് വർഷക്കാലമായി വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് തുടർന്നും വിതരണം ചെയ്യും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നടന്നുവരുന്ന രക്തം ദാനം ചെയ്യുന്ന ക്യാമ്പയിൻ സ്നേഹധമനി ഡിവൈഎഫ്ഐ ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.