കോഴിക്കോട്: മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനിൽ കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപം പിക്കപ്പ് വാനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിൽ രണ്ട് മത്സ്യപ്പെട്ടികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ കഞ്ചാവ് പിടികൂടിയ വിവരമറിഞ്ഞ് ആളുകൾ തടിച്ചുകൂടി. ജില്ലയിൽ നിപ പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസ് എത്തിയാണ് നാട്ടുകാരെ ഒഴിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.