കോഴിക്കോട് : താമരശ്ശേരി അമ്പലമുക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റജിലേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
താമരശ്ശേരി അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന റജിലേഷിന്റെ ചിത്രം പുറത്ത് വന്നിരുന്നു. അമ്പലമുക്ക് സംഘത്തലവനായ അയൂബിനും മാസങ്ങൾക്ക് മുമ്പ് എംഡിഎംഎയുമായി പിടിപെട്ട താമരശ്ശേരി സ്വദേശി അതുലിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇതേത്തുടർന്നാണ് റൂറൽ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റജിലേഷിനെതിരെ നടപടിയെടുത്തത്. റജിലേഷ് മുമ്പ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. പിന്നീട് കോടഞ്ചേരിയിലേക്ക് മാറി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.