കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറിയും മിനി ട്രക്കും മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെ ചുരം ഒമ്പതാം വളവിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാഴ്സൽ ലോറിയാണ് മറിഞ്ഞത്. ചുരത്തിന്റെ സംരക്ഷണഭിത്തി തകർത്ത ലോറി സമീപത്തെ മരത്തിലിടിച്ച് തോട്ടിലേക്ക് വീണു.
കർണാടക സ്വദേശികളായ രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. തോട്ടിലേക്ക് വീണ ലോറി മരങ്ങളിൽ ഇടിച്ചതിനാൽ കൂടുതൽ ആഴത്തിൽ പതിച്ചില്ല. ഇതോടെ വൻ ദുരന്തം ഒഴിവായി. ഒരാഴ്ച മുമ്പ് താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രി ഏഴോടെ ചുരത്തിലെ എട്ടാം വളവിൽ കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായി. ചുരം കയറുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ ഇന്നോവ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാവൽ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തോട്ടിൽ വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.