കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ മോഷണക്കേസിലെ പ്രതികള്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഡ്രൈവർ സന്ദീപിനാണ് കുത്തേറ്റത്. അക്രമികളായ ഷിഹാദിനെയും അക്ഷയിനെയും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട മുഹമ്മദ് തായിഫിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്, സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച വാഹനം മോഷ്ടാക്കൾ കുറ്റിക്കാട്ടൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജ് സ്റ്റേഷനിലെ പൊലീസുകാർ ഇവിടെയെത്തിയത്. രണ്ടുപേരെ പിടകൂടി മുന്നാമത്തെയാളെ പിടികൂടുന്നതിനിടെയാണ് പൊലീസുകാരന്റെ കൈയ്യില്‍ കുത്തി പ്രതി രക്ഷപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.