കോഴിക്കോട്: കോടഞ്ചേരിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ ഉറങ്ങാന്‍ കിടന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പാത്തിപ്പാറ ആദിവാസി കോളനി നിവാസി ഷീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനി നിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പോലീസും ട്രൈബൽ പ്രൊമോട്ടറും ചേർന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.