മുക്കം: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കേരകർഷകർക്ക് ആശ്വാസമായി തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് ഭരണസമിതി 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തെങ്ങിന് വളം പദ്ധതിയുടെ ടോക്കൺ വിതരണവും ആരംഭിച്ചു. പദ്ധതി പ്രകാരം സബ്സിഡി നിരക്കിൽ കുമ്മായം, രസവളം നൽകും.
ഗുണഭോക്തൃ പട്ടികയിൽ പേരുള്ള കേരകർഷകർ ടോക്കണുകൾ ഭൂനികുതി അടച്ച രസീത്, ആധാർ കാർഡ് എന്നിവ സഹിതം നിശ്ചിത ദിവസങ്ങളിൽ കൈപ്പറ്റണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ടോക്കൺ മുഖേന വളം വാങ്ങിയതിന്റെ അസൽ ബിൽ, ടോക്കണ്‍, ആധാർ കാർഡിന്റെ കോപ്പി, 2023-24 സാമ്പത്തിക വർഷത്തെ ഭൂനികുതി അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സബ്സിഡി തുക ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ രാജശ്രീ പദ്ധതി വിശദീകരിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആയിഷ ചേലപ്പുറം, മറിയംകുട്ടി ഹസ്സന്, ബാബു പൊലുകുന്നത്ത്, വാര്‍ഡ് മെമ്ബര്‍മാരായ രതീഷ് കളക്കുടിക്കുന്ന് ഫാത്തിമ നാസര്‍, ടി.കെ. അബൂബക്കര്‍, കോമളം തോണിച്ചാല്‍, കേരസമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷിഭവന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീജയ് നന്ദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.