കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയില്‍. വടകര സ്വദേശി ജിതിൻ ബാബുവും ഭാര്യ സ്റ്റെഫിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ കയറ്റി. ഇവർ സഞ്ചരിച്ചിരുന്ന കാറും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.