കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിലിടിച്ച് വിദ്യാർത്ഥി മരിച്ചു. സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാൻ ( 17 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.