കോഴിക്കോട് : താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. രണ്ടു വര്‍ഷത്തോളമായി വീട്ടില്‍വെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇപ്പോൾ കേസെടുക്കുകയും സഹോദരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കഴിഞ്ഞ ദിവസം സുഹൃത്തിനോട് പെണ്‍കുട്ടി പീഡന വിവരം പങ്കുവെച്ചിരുന്നു. സുഹൃത്ത് ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചു. സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ എല്ലാ വിവരവും തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പൊലീസിലും വിവരം അറിയിച്ചു. തുടര്‍ന്നാണ് പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.