തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി – പൊന്നാങ്കയം റോഡ് തകർന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡാണ് തകർന്ന നിലയിലായത്. പൈപ്പിട്ട ഭാഗം ടാർ ചെയ്യാത്തതിനാൽ വാഹനങ്ങൾ ചെളിയിൽ കുടുങ്ങുന്നത് പതിവാണ്. റോഡിന്റെ 100 മീറ്ററോളം സഞ്ചാരയോഗ്യമല്ല. ജില്ലാ പഞ്ചായത്ത് റോഡാണിത്. റോഡ് മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ്.
ബഥാനിയ ധ്യാനകേന്ദ്രം, സ്കൂളുകള്‍, മലബാര്‍ സ്പോര്‍ട്സ് അക്കാദമി, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, കൃഷി ഓഫിസ് എന്നിവിടങ്ങളിൽ എത്താൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഒപ്പുശേഖരണം നടത്താൻ നാട്ടുകാർ തീരുമാനിച്ചു. പൊതുപ്രവര്‍ത്തകനായ ഷിജു ചെമ്ബനാനി, മാത്തുക്കുട്ടി പുളിക്കല്‍, ജോബി മുരിങ്ങ, കുര്യാച്ചൻ വടക്കേടത്ത് എന്നിവര്‍ ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.