ന്യൂഡൽഹി ∙ ഗൂഗിൾ പ്ലേസ്റ്റോറിലുണ്ടായിരുന്ന 137 തട്ടിപ്പ് വായ്പാ ആപ്പുകൾ നീക്കം ചെയ്തു. ആദ്യമായാണ് ഇത്രയേറെ വായ്പാ ആപ്പുകൾ ഒറ്റയടിക്കു നീക്കം ചെയ്യുന്നത്. ഇനിയും എൺപതിലേറെ ആപ്പുകൾ പ്ലേസ്റ്റോറിലുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി കടുപ്പിച്ചതോടെയാണ് ഗൂഗിൾ പല ആപ്പുകളും നീക്കം ചെയ്തുതുടങ്ങിയത്. ഇതോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ ഫിനാൻസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡുള്ള 200 ആപ്പുകളിൽ തട്ടിപ്പ് ആപ്പുകളില്ലാതായി.
നീക്കം ചെയ്ത പല ആപ്പുകൾക്കും 50,000 മുതൽ ഒരു ലക്ഷം വരെ ഡൗൺലോഡുകളുണ്ടായിരുന്നു.ജൂലൈ മുതൽ നീക്കം ചെയ്യപ്പെട്ട ആകെ വായ്പാ ആപ്പുകളുടെ എണ്ണം 562 ആയി. ഇതിൽ 451 എണ്ണം ഗൂഗിൾ പ്ലേസ്റ്റോറിലും 111 എണ്ണം ആപ്പിൾ ആപ് സ്റ്റോറിലുമായിരുന്നു.
ആപ്പുകൾ വഴിയുള്ള വായ്പത്തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഫോണിലും ഓൺലൈനിലും പരാതി നൽകാം. കേന്ദ്ര ഹെൽപ്ലൈൻ: 1930, cybercrime.gov.in കേരള പൊലീസ് വാട്സാപ് നമ്പർ: 9497980900
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.