കോഴിക്കോട്: മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാന്റ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ.എം. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
എംപിമാരായ എളമരം കരിം, എം.കെ. രാഘവൻ, തോട്ടത്തി രവീന്ദ്രൻ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളാകും. കോര്പറേഷൻ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളജിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.