കാടുകളും നദികളും മലകളും ഉൾപ്പെടുന്ന മനോഹരമായ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു ജില്ലയാണ് കോഴിക്കോട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോഴിക്കോടിന്റെ അധികം അറിയപ്പെടാത്ത പ്രകൃതി വിസ്മയങ്ങളായ കാടുകളും നദികളും മലനിരകളിലേക്കും ഒരു ദിവസത്തെ യാത്ര സംഘടിപ്പിക്കുന്നു.
ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്, പെരുവണ്ണാമൂഴി തുടങ്ങിയ കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഈ മാസം എട്ടാം തീയ്യതി ഞായറാഴ്ചയാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30-ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് ഏഴിന് മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ജാനകിക്കാട് ആദ്യം എത്തും. കോഴിക്കോട് നഗരത്തിൽ നിന്ന് 54 കിലോമീറ്റർ അകലെ മരുതോങ്കര ഗ്രാമത്തിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്യമൃഗങ്ങളില്ലാത്തതിനാൽ കാടിന്റെ തനിമയാർന്ന സൗന്ദര്യം ആർക്കും ഭയമില്ലാതെ ആസ്വദിക്കാം. 131 ഹെക്ടർ വനമുള്ള ഇവിടെ ചിലവഴിച്ച ശേഷം പെരുവണ്ണാമുഴി ഡാമിലേക്ക് പുറപ്പെടും. ഡാമിൽ താൽപ്പര്യമുള്ള യാത്രക്കാർക്ക് ബോട്ടിംഗിന് പോകാം. ഉച്ചഭക്ഷണത്തിന് ശേഷം കരിയാത്തുംപാറയും കറങ്ങിയ ശേഷമാണ് യാത്ര അവസാനിക്കുക. ഈ യാത്രയ്ക്ക് ഒരാൾക്ക് 360 രൂപ മാത്രമാണ് ഈടാക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 954447754 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.