കോഴിക്കോട് നാദാപുരത്ത് വാണിമേലിൽ ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വാണിമേൽ പഞ്ചായത്തിലെ 14 ആം വാർഡിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വനിതാ തൊഴിലാളികളെയാണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷമാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. കാച്ചിലും നോക്ക എന്ന കാട്ടു കിഴങ്ങുമാണ് ഇവർ കഴിച്ചത്. നോക്ക എന്ന കാട്ടു കിഴങ്ങ് സാധാരണ കഴിക്കാറുണ്ടെങ്കിലും കൃത്യമായി പാകം ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.