കോഴിക്കോട്: കോഴിക്കോട് നാദാപുരം നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം. അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ് പറഞ്ഞു.
മൂന്ന് മാസത്തോളമായി നിലവറകൾ തുറന്നിട്ട്. ഇന്ന് രാവിലെ മേൽശാന്തി നട തുറക്കാൻ ശ്രമിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങളും മോഷ്ടിക്കാൻ ശ്രമം നടന്നതായും ക്ഷേത്രത്തിന്റെ ഓടുകൾ ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നും നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.