ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം എന്നത് സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ്. ഈ ക്യാന്‍സര്‍ സ്ത്രീകളില്‍ മാത്രമേ കാണപ്പെടാറുള്ളൂ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യതയുണ്ട്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ സ്തനാർബുദം കുറവാണെങ്കിലും, 833 പുരുഷന്മാരിൽ ഒരാൾക്ക് രോഗം വരാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷന്മാരിലെ സ്തന കോശങ്ങളുടെ അഭാവം മുഴകൾ നേരത്തെ കണ്ടെത്തുന്നത് വൈകിപ്പിക്കുന്നു. പല ഘടകങ്ങൾ കൊണ്ടും പുരുഷന്മാരില് സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിക്കാം. റേഡിയേഷൻ എക്സ്പോഷർ, ഹോർമോൺ ചികിത്സകള്‍, അണുബാധകൾ, അമിത വണ്ണം, പ്രായം, പാരമ്പര്യം, ഈസ്ട്രജൻ ഗുളികകളുടെ ഉപയോഗം, സിറോസിസ് ഉൾപ്പടെയുള്ള ഗുരുതരമായ കരൾ രോഗങ്ങൾ തുടങ്ങിയവ സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിപ്പിക്കാം. പുരുഷന്മാരിൽ സ്തനാർബുദം അപൂർവമാണെങ്കിലും പലപ്പോഴും അവ കണ്ടെത്തുന്നത് വളരെ വൈകിയാകും. പുരുഷന്മാരില് കാണുന്ന സ്തനാര്‍ബുദ്ദത്തിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…
സ്തനത്തിൽ വേദനയില്ലാത്ത നീർവീക്കം, സ്തനത്തില്‍ ചുവപ്പ് എന്നിവ പുരുഷന്മാരില് കാണുന്ന സ്തനാര്‍ബുദ്ദത്തിന്റെ ലക്ഷണങ്ങള്‍ ആയിരിക്കാം. സ്തനങ്ങളിൽ ചെറിയ മുഴ, തടിപ്പ് തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്റെയും ഒരു പ്രധാന ലക്ഷണം. മുലക്കണ്ണിനു ചുറ്റും ചർമ്മം വരണ്ടിരിക്കുന്നതും മുലക്കണ്ണിന് ചുറ്റുമായി പാടുകള്‍ കാണുന്നതും ചിലപ്പോള്‍ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.