നമ്മള് കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചാല്‍ പോരാ, അതിന് ഒരു കൃത്യതയും കഴിക്കേണ്ട രീതികളും പാലിക്കേണ്ടതും വളരെ പ്രധാനമാണ്. ദിവസത്തിന്റെ ആരംഭത്തില്‍ നമ്മള് ആദ്യം കഴിക്കുന്ന ഭക്ഷണം ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കേണ്ടതാകണം ഈ ഭക്ഷണം. കൂടാതെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രഭാതഭക്ഷണമായി ഉള്‍പ്പെടുത്തേണ്ടത്. ഇത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം.
ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി വെറും വയറ്റില്‍ തൈര് കഴിക്കാന്‍ പാടില്ല. പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് നല്ലതല്ല. ഇത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്നങ്ങളും വന്നേക്കും. തൈര് കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കാം. വെറുതേ കഴിക്കാന്‍ കഴിയുന്നതുമായ ഭക്ഷണമാണ് നേന്ത്രപ്പഴം. എന്നാല്‍ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയിലുള്ള സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കും. എങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതിരിക്കുന്നത് മൂലം ധാതുക്കളുടെ അഭാവം ഉണ്ടാവുകയും ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം. അതിനാല്‍ വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്ന ശീലം ഒഴിവാക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.