താരനും മുടികൊഴിച്ചിലും ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. മുടിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാവുന്ന ചേരുവകയാണ് ഉലുവ. മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്. ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമാണ് ഈ രണ്ട് പോഷകങ്ങൾ. മുടി തഴച്ച് വളരാൻ ഉലുവ രണ്ട് രീതിയിൽ ഉപയോഗിക്കാം
ആദ്യം ഉലുവ നന്നായി കുതിർക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര് ചേർത്തു മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഈ പാക്കുകൾ സഹായിക്കും.ഉലുവയിൽ 2 ചെമ്പരത്തിയും ഒരു സവാളയും അരച്ച് പേസ്റ്റാക്കണം കുറച്ചു വെളിച്ചെണ്ണയും കലർന്ന മിശ്രിതം ചേർത്ത് മുടിവളർച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് നന്നായി മുടി വളരാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.