മുഖത്ത് ചുളിവുകളോ വരകളോ വീഴുന്നത് സ്വാഭാവികമായും പ്രായം തോന്നിക്കാൻ കാരണമാകും. ചര്‍മ്മത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ വരുന്നത് പ്രതിരോധിക്കാനായാല്‍ തന്നെ ഒരു പരിധി വരെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ സാധിക്കും. ഇത്തരത്തില്‍ മുഖത്തെ ചുളിവുകളും വരകളും കുറയ്ക്കാൻ സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം
അതിന് മുമ്പായി എന്താണ് മുഖത്ത് ചുളിവുകളോ വരകളോ വരുന്നതിന് കാരണമാകുന്നത് എന്നത് കൂടി അറിയാം. ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്നത് കൊളാജെൻ എന്ന പ്രോട്ടീൻ ആണ്. പ്രായമേറുംതോറും കൊളാജൻ ഉത്പാദനം കുറയും. ചിലരില്‍ പ്രായമല്ലാതെ മറ്റ് ചില ഘടകങ്ങളും കൊളാജെൻ ഉത്പാദനം കുറയ്ക്കും. കൊളാജെൻ ഉത്പാദനം കൂട്ടാൻ സാധിച്ചാല്‍ അത് തീര്‍ച്ചയായും ചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതൊഴിവാക്കാനോ കുറയ്ക്കാനോ സഹായിക്കും.
ദിവസവും ധാരാളം വെള്ളം കുടിക്കണം. എട്ടോ ഒമ്പതോ ഗ്ലാസ് വെള്ളമെങ്കിലും മുതിര്‍ന്ന ഒരാള്‍ കുടിക്കുക. അമിതമായി വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ദിവസം മുഴുവൻ ശരീരത്തില്‍ ജലാംശം നില്ക്കും വിധം പലപ്പോഴായി വേണം വെള്ളം കുടിക്കാൻ. ജലാംശം കാര്യമായി അടങ്ങിയ കക്കിരി, തണ്ണിമത്തൻ, കരിക്ക് പോലുള്ള വിഭവങ്ങള്‍ കഴിക്കുകയും ആവാം. ഇത് കൊളാജെൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
ഡയറ്റില്‍ ധാരാളം ആന്റി-ഓക്സിഡന്റ്സ് ഉള്‍പ്പെടുത്തുകയും ആവാം. ഇതിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയാണ് വേണ്ടത്. ഇത് രക്തയോട്ടം കൂട്ടുകയും ഓക്സിജൻ കൂട്ടുകയും അതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയുമെല്ലാം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







