ബിപി അഥവാ രക്തസമ്മര്‍ദ്ദം ആരോഗ്യത്തിന് പലവിധ ഭീഷണികളും ഉയര്‍ത്താറുണ്ട്. ബിപി കുറയുന്നതും, എപ്പോഴും കുറയുന്നതും പ്രശ്നം തന്നെയാണ്. തലകറക്കം, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രയാസങ്ങളായിരിക്കും ഇതുമൂലം ഉണ്ടാവുക. എന്നാല്‍ ബിപി ഗണ്യമായി കുറയുന്നത് ജീവനും ഭീഷണിയാണ്. പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയാണിത്. അല്ലാത്ത സമയങ്ങളില്‍ ബിപി കുറവിന് വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ആണിനി പറയുന്നത്
ഭക്ഷണത്തില്‍ അല്‍പം ഉപ്പ് കൂടുതലായി ചേര്‍ത്ത് കഴിച്ചാല്‍ ബിപി ഉയര്‍ത്താൻ നമുക്ക് സാധിക്കും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ല എന്നുണ്ടെങ്കിലും ബിപി കുറയാം. അതിനാല്‍ തന്നെ ബിപി ഉയര്‍ത്താൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. വെള്ളം മാത്രമല്ല, കരിക്കിൻ വെള്ളം, ഹെര്‍ബല്‍ ചായകള്‍ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
തറയില്‍ കിടന്ന് കാലുകള്‍ പൊക്കി അല്‍പനേരം വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുന്നതിന് സഹായകമാണ്. ഇത് ബിപി കുറയുന്നത് മൂലം ഉണ്ടാകുന്ന തളര്‍ച്ച, തലകറക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും. കാപ്പി കഴിക്കുന്നതും ബിപി കൂട്ടാൻ സഹായിക്കും. ചായയും നല്ലതുതന്നെ. എന്നാല്‍ ദിവസത്തില്‍ അളവിലധികം കാപ്പിയോ ചായയോ കഴിക്കുന്നത് നല്ലതല്ല.
യോഗ, ബ്രീത്തിംഗ് എക്സര്‍സൈസ് എന്നിവ മുടങ്ങാതെ ചെയ്യുന്നതും ബിപി പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായകമാണ്. വ്യായാമവും പതിവായി ചെയ്യുന്നത് ഏറെ നല്ലതാണ്. ചില ഭക്ഷണങ്ങളോ പാനീയങ്ങളോ ബിപി ഉയര്‍ത്തുന്നതിന് നമ്മെ സഹായിക്കും. ദിവസവും ആവശ്യമായത്ര ഉറക്കവും ഉറപ്പിക്കണം. അല്ലാത്തപക്ഷം വീണ്ടും ബിപി അനുബന്ധമായ പ്രശ്നങ്ങള്‍ നേരിടാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









