ഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. വയർ ചാടുന്നതും ഇതിനൊപ്പം ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയാണ്. ക്യത്യമായ ഡയറ്റ് നോക്കുകയും വ്യായാമം ചെയ്യുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ജീവിതശൈലിയിൽ കൃത്യമായ മാറ്റംകൊണ്ടുവന്നാൽ ഭാരം എളുപ്പം കുറയ്ക്കാം.
അതിനുവേണ്ടത് കൊഴുപ്പും കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സൂപ്പ്
ബ്രൊക്കോളിയും സവാളയും ചേർത്തുള്ള ഒരു സൂപ്പാണിത്. കുറഞ്ഞ കലോറിയും പോഷക സമ്പുഷ്ടവുമായ ഭക്ഷണമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ബ്രൊക്കോളി സഹായിക്കുന്നു. ഇതിലെ ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആദ്യം ബ്രൊക്കോളിയും ചെറിയ ഉള്ളിയും നന്നായി വൃത്തിയാക്കി അരിഞ്ഞ് വയ്ക്കുക. ഒരു പ്രഷർ കുക്കറിൽ കുറച്ച് ഒലിവ് ഓയിൽ ചൂടാക്കുക. ശേഷം ഓയിൽ ചൂടായി കഴിഞ്ഞാൽ ഉള്ളി ചേർക്കുക. നല്ല പോലെ വഴറ്റുക. തുടർന്ന് അതിൽ ബ്രോക്കോളി ചേർക്കുക. കുറച്ച് സമയം വേവിക്കുക. ശേഷം ഉപ്പ്, കുരുമുളക്, വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. തണുത്ത ശേഷം മാഷ് ചെയ്യുക. ശേഷം മുകളിൽ അൽപം കുരുമുളക് തൂവുക. ശേഷം കുടിക്കുക. അത്താഴത്തിലോ ഉച്ചഭക്ഷണത്തിലോ കഴിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.