അസിഡിറ്റി അടക്കമുള്ള ദഹന പ്രശ്നങ്ങള്‍ ഇന്ന് പലരെയും അലട്ടുന്നുണ്ടാകാം. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. അതുപോലെ ഗ്യാസും അസിഡിറ്റിയും അകറ്റാന്‍ പതിവായി കുടിക്കേണ്ട ഒരു പാനീയമാണ് ഇളനീര്.
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. ഇവ ദഹനം മെച്ചപ്പെടുത്താനും ഗ്യാസും അസിഡിറ്റിയും അകറ്റാനും സഹായിക്കും. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഇവയിലെ പൊട്ടാസ്യത്തിന്റെ അംശം വയറിലെ പിഎച്ച് ബാലൻസ് ചെയ്യാൻ പര്യാപ്തമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഗുണം. ഇളനീരില്‍ കൊളസ്ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്. ഇളനീരിന് മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവവാണ്. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.