കൊവിഡ് 19 മഹാമാരിക്ക് ശേഷം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വ്യാപകമാകുന്നൊരു കാഴ്ച ഇന്ന് കാണാനാകും. ഇതിനു ശേഷം ആശങ്കപ്പെടുന്ന ഒരു കാര്യമാണ് കൊവിഡും ഹൃദയസംബന്ധമായ പ്രശ്നങ്ങളും. കൊവിഡ് 19 ബാധിച്ച പലരിലും പിന്നീട് ഹൃദയാഘാതം സംഭവിക്കുന്നു, അല്ലെങ്കില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിക്കുന്നു എന്ന തരത്തിലുള്ള ആശങ്ക മഹാമാരി വന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോഴും വ്യക്തതകള്‍ വരാനുണ്ട്. എങ്കിലും കൊവിഡ് 19 ഹൃദയത്തെ ബാധിക്കുന്നുണ്ട്, അതും ചെറുപ്പക്കാരില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണിക്കുന്നു എന്നും പറയുന്നുണ്ട്.
ഇപ്പോഴിതാ കൊവിഡ് ബാധിച്ചവരില്‍ ഒരു വിഭാഗം പേരില്‍ ഹൃദയത്തിലെ ഞരമ്പുകളില്‍ വീക്കം വരുന്നതായാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതും പ്രായഭേദമില്ലാതെ കണ്ടുവരുന്നു
കൊവിഡ് വൈറസ് പലരിലും ഹൃദയത്തിലെയോ തലച്ചോറിലെയോ ഞരമ്പുകളില്‍ വീക്കം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പല തോതിലും തീവ്രതയിലുമൊക്കെയാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് ഇത് ബാധിക്കപ്പെടുകയാണ് തണുപ്പുകാലമാകുമ്പോള്‍ അന്തരീക്ഷ താപനില താഴുന്നതിനെ പിന്നാലെ വീണ്ടും ഞരമ്പുകള്‍ ചുരുങ്ങുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണെന്ന് ഡോക്ടര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.