അബുദാബി: പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ്. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കുമാണ് പ്രതിദിന സര്‍വീസുകള്‍ തുടങ്ങിയത്. ഇതോടെ ഈ സെക്ടറുകളില്‍ 363 സീറ്റുകള്‍ കൂടി പ്രതിദിനം അധികമായി ലഭിക്കും.
നേരത്തെ നിലവിലുണ്ടായിരുന്നതും പിന്നീട് കൊവിഡ് കാലത്ത് നഷ്ടമാവുകയും ചെയ്ത സീറ്റുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം പത്തായി വര്‍ദ്ധിച്ചു. പ്രതിവാരം 2541 സീറ്റുകളാണ് പുതിയ രണ്ട് സര്‍വീസുകളോടെ ഈ സെക്ടറില്‍ അധികമായി വരുന്നത്. അതെ സമയം ടിക്കറ്റ് നിരക്കിലും ഇതിന്റെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് പുലര്‍ച്ചെ 3.20നാണ് അബുദാബിയില്‍ നിന്ന് പുറപ്പെടുന്നത്. രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് എത്തും. തിരികെ 10.05ന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട് 12.55ന് അവിടെ എത്തും. എട്ട് ബിസിനസ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 198 സീറ്റുകളായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.