മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതീർത്വത്തിൽ മാലിന്യ കേന്ദ്രങ്ങളെ സൗന്ദര്യവത് ക്കരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കൊണ്ട് ജെ ഡി ടി ഇസ്ലാം വി എച്ച് എസ് എസ് എൻ എസ് എസ് വോളന്റീയിർമാർ കാരന്തൂർ തൈക്കണ്ടി കടവ് പ്രദേശത്തു
നിർമ്മിച്ചു.
പ്ലാസ്റ്റിക്കും കുപ്പികളും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞ സ്ഥലമാണ് വിദ്യാർത്ഥികൾ ലിംഗ ഭേദമന്യേ വൃത്തിയാക്കി പുഴുയോരത്തു കാഴ്ചകൾ കാണാനും ഇരിക്കാനും മനോഹരമായ ഇരിപ്പിടങ്ങളും കണ്ണിന് കുളിർമ്മ നൽകുന്ന മനോഹരമായ പൂന്തോട്ടവും അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡ്കളും സ്ഥാപിച്ചു ഭംഗിയായ സ്നേഹാരാമമാക്കി മാറ്റിയത്.ജന പങ്കാളിതത്തോടെ നടത്തിയ പദ്ധതി ഇരു കൈകളും നീട്ടിയാണ് നാടും നാട്ടുകാരും സ്വീകരിച്ചത്.
പുതുവർഷ പുലരിയിൽ നാടിനു സമർപ്പിച്ച സ്നേഹാരാമത്തിന്റെ ഉദ്ഘാടനം ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ എം ഗൗതമൻ കെ യുടെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ ശ്രീമതി ഷൈജ വളപ്പിൽ നിർവ്വഹിച്ചു. എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ബിന്ദു എ. പി ടി എ പ്രസിഡന്റ് കെ കെ നവാസ്,ദിനേഷ് മമ്പ്ര അബ്ദുള്ള കോയ, റംല, പ്രോഗ്രാം ഓഫീസർ ഫെബിനബീഗംഅധ്യാപകരായ നൗഷീർ അലി, ശംസുദ്ധീൻ എം പി, ഫാത്തിമ കെ പി റോസ്മി. പി എന്നിവർ പങ്കെടുത്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.