കോഴിക്കോട്: കൊറിയർ കമ്പനിയുടെ പേരില്‍ നടന്ന വന്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെയാണ് മാത്തറയിലുള്ള വീട്ടിലെത്തി കര്‍ണാടക പോലീസ് സംഘം പിടികൂടിയത്.
അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തുന്ന മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കര്‍ണാക പോലീസ് അറസ്റ്റു ചെയ്തത്. ഏഴു മലയാളികളും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കുറിയര്‍ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തിയിരുന്നത്
കോഴിക്കോട് സ്വദേശിയായ എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അര്‍ഷദ്, കെ.റിയാസ്, കെ.പി. നൗഫല്‍, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികള്‍. ഇവരെയും കര്‍ണാടക പോലീസ് കേരളത്തില്‍നിന്ന് പിടികൂടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.